ചന്ദ്രകാന്തം

Tuesday, February 20, 2007

രണ്ടു പൈങ്കിളി കവിതകള്‍


1. പ്രേയസി


അവളുറങ്ങുമ്പോളെനിക്ക്‌
പേടിയാണ്‌.
അവളുടെ സ്വപ്നത്തിലെങ്ങാന്
‍അവന്‍
കടന്നുവന്നാലോ?................2. സൂക്ഷിപ്പ്‌


അവളവനു പകര്‍ന്ന
ഒരു ഫ്ലയിംങ്ങ്‌ കിസ്സ്‌
എനിക്കു വീണുകിട്ടി.

രേഖകളുമായി ‍വന്നാല്
‍ഞാനത്‌
ആത്മാവിന്റെ ഫ്രീസറില്‍ നിന്ന്‌
മടക്കി തന്നേക്കാം.

Saturday, February 17, 2007

ആത്മവൃത്താന്തം


നരയും ക്ലാവും പിടിക്കാത്ത
നിന്നെക്കുറിച്ചുള്ള ചിന്തയില്‍
കുന്തിച്ചിരു,ന്നെനിക്ക്‌-
അകാല നരവന്നു തോഴി!