ചന്ദ്രകാന്തം

Monday, October 09, 2006


കാലം

കൂട്ടുകാരീ,
അന്ന്‌ ചെറുപ്പകാലത്ത്‌
നിന്റെ പ്രേമത്തിന്റെ ആഴം ഞാനളന്നത്‌
മുഖക്കുരു എണ്ണിനോക്കിയാരുന്നു.

ഫേഷ്യല്‍ ക്രീമുകള്‍ അവയെ മറച്ചപ്പോള്
‍ഞാനെത്രമാത്രം സങ്കടപ്പെട്ടിരുന്നു!

ഇപ്പോള്‍
നുണക്കുഴിയില്ല, മുഖക്കുരുവും
എന്തിന്‌ നമുക്കൊരു മുഖം പോലും.....

1 Comments:

At Thu Feb 15, 04:47:00 AM 2007 , Blogger vishak sankar said...

ഷിബിന്‍,ഈ ബ്ലൊഗില്‍ എത്തിയത് ഇന്നാണ്.ലേഖനങ്ങളും കവിതയും വായിച്ചു.നന്നാ‍യി.തുടര്‍ന്നും എഴുതൂ..

 

Post a Comment

Subscribe to Post Comments [Atom]

<< Home